
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ഭോപ്പാല്: ഭോപ്പാല് വിഷ വാതക ദുരന്തത്തെ അതിജീവിച്ച 102 പേര് കോവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്ക്കാര്. 1984ല് നടന്ന ഭോപ്പാല് വിഷ വാതക ദുരന്തത്തിന്റെ വാര്ഷികത്തിലാണ് സര്ക്കാര് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല് ഭോപ്പാല് വിഷ വാതക ദുരന്തത്തെ അതിജീവിച്ച 254പേര് കൊറോണ വൈറസിന് ഇരയായെന്നാണ് വിവിധ സന്നദ്ധ സംഘടനകള് അവകാശപ്പെടുന്നത്. ഇന്നലെയായിരുന്നു ഭോപ്പാല് വിഷ വാതക ദുരന്തത്തിന്റെ വാര്ഷികം. ഇതിനോടനുബന്ധിച്ച് സര്ക്കാരും വിവിധ സന്നദ്ധ സംഘടനകളും പുറത്തുവിട്ട കണക്കിലാണ് പൊരുത്തക്കേട്.
ഭോപ്പാലില് ഇതുവരെ 518 പേരാണ് വൈറസ് ബാധയെ തുടര്ന്ന് മരിച്ചത്. ഇതില് 102 പേര് വിഷ വാതക ദുരന്തത്തെ അതിജീവിച്ചവരാണ് എന്നാണ് ഭോപ്പാല് ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റീഹാബിലിറ്റേഷന് ഡയറക്ടര് ബസന്ത് കുറേ പറയുന്നത്. ഈ 102പേരില് 69 പേര് 50 വയസ്സിന് മുകളില് പ്രായമുള്ളവരാണ് 33 പേര് 50 വയസ്സില് താഴെ പ്രായമുള്ളവരാണെന്നും ബസന്ത് കുറേ പറയുന്നു.
എന്നാല് വീടുകള് കയറി നടത്തിയ അന്വേഷണത്തില് ഭോപ്പാല് വാതക ദുരന്തത്തെ അതിജീവിച്ച 254 പേര് കോവിഡിന് കീഴടങ്ങിയതായി കണ്ടെത്തിയതായി വിവിധ സന്നദ്ധ സംഘടനകള് അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

