
പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്; വിഡിയോ വൈറല്‍; പിന്നാലെ വിശദീകരണം
ദാദറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

മുംബൈ: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ വനിതാ പ്രവര്‍ത്തകയോട് പൊലീസ് മോശമായി പെരുമാറിയതായി ആരോപണം. യുവതിയെ പൊലിസുകാരന് കടന്നു പിടിക്കുന്ന വിഡിയോ കോണ്‍ഗ്രസ് വനിതാ നേതാവ് ഏക്നാഥ് ഗെയ്ക്വാദ് പുറത്തുവിട്ടു. ദാദറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയോട് പൊലീസുകാരന് അപമര്യാദയായി പെരുമാറിയത്.'ഇതെന്തു പെരുമാറ്റമാണ് മുംബൈ പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ് ഇത്തരത്തില്‍ കയ്യേറ്റം ചെയ്യുന്നത്. എന്തുകൊണ്ട് വനിതാ പൊലീസില്ല? ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണ്'. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ വനിത കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഏക്നാഥ് ഗെയ്ക്വാദ് ചോദിച്ചു.
What is this behaviour Mumbai Police? Why is a male cop mandhandling a young female protestor like this? Why isn't he letting his female colleagues handle this? What action will be taken against him? This is unacceptable @Dev_Fadnavis pic.twitter.com/H48j8l4JhI
— Prof. Varsha Eknath Gaikwad (@VarshaEGaikwad) July 23, 2026
എന്നാല്‍ ആരോപണത്തിന് മറുപടിയുമായി മുംബൈ പൊലീസ് രംഗത്തെത്തി. വിഡിയോയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സമരക്കാര്ക്കിടയില്പെട്ട പെണ്‍കുട്ടിയെ പിടിച്ചുമാറ്റുകയാണ് പൊലീസുകാരന് ചെയ്തതെന്നുമാണ് പൊലീസിന്റെ ന്യായീകരണം. പെണ്‍കുട്ടി വരുന്നതിന് എതിര്‍വശത്തേക്ക് നോക്കിയാണ് പൊലീസുകാരന് നിന്നതെന്നും മുതിര്‍ന്ന പൊലീസുകാര്‍ വീഡിയോ പരിശോധിച്ചെന്നും പൊലീസുകാരന്റെ പെരുമാറ്റത്തില്‍ തെറ്റായൊന്നും കണ്ടില്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
Mumbai Cop Gropes Woman Protester On Camera, Police Defends
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

'അവള് മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്



