
News Now
അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്ണവിലയില് വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില് ക്ഷേമ പെന്ഷന് ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

മുംബൈ: ബ്രക്രീദിന് മുന്പായി മുസ്ലീം യുവാവ് ബലി നല്കാനായി വീട്ടിലേക്ക് രണ്ട് ആടുകളെ കൊണ്ടുവന്നതിന് പിന്നാലെ ഹനുമാന് ചാലിസ ചൊല്ലി പ്രതിഷേധവുമായി മറ്റ് താമസക്കാര്. മുംബൈയിലെ മീരാ റോഡിലെ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം.
മുഹസിന് ഷെയ്ഖ് എന്നയാളാണ് ബലി നല്കാനായി രണ്ട് ആടുകളെ വീട്ടിലെത്തിച്ചത്. 250 ഓളം മുസ്ലീം കുടുംബങ്ങള് റെസിഡന്ഷ്യല് സൊസൈറ്റിയില് താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ഷവും ആടുകളെ ബലിനല്കാന് ഹൗസിങ് സൊസൈറ്റി ഉടമ പ്രത്യേക സ്ഥലം നല്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല് ഇത്തവണ ഉടമ അതിന് അനുവാദം നല്കിയില്ലെന്നും പകരം മറ്റ് താമസക്കാരുമായി സംസാരിക്കാനും ആവശ്യപ്പെട്ടു. ഇതേതുടര്ന്നാണ് ആടുകളെ വീട്ടിലെത്തിച്ചതെന്ന് മുഹസിന് പറഞ്ഞു. എന്നാല് സൊസൈറ്റി പരിസരത്ത് ആടുകളെ ബലിനല്കാന് താന് പദ്ധതിയിട്ടിരുന്നില്ലെന്ന് മുഹസിന് പറഞ്ഞു.
Goats being brought for #BakraEid qurbani inside a Society flat at Vinay Nagar Society at J.P. North in Mira Road; Society members objectpic.twitter.com/fK1jw3FKf5
â Megh Updates (@MeghUpdates) June 28, 2023
മറ്റ് താസമക്കാരുടെ പ്രതിഷേധത്തെ തുടര്ന്ന് പൊലീസ് സ്ഥലത്തെത്തി. സൊസൈറ്റി പരിസരത്ത് മൃഗബലി അനുവദിക്കില്ലെന്ന് പൊലീസ് താമസക്കാര്ക്ക് ഉറപ്പുനല്കി. നിയമം ലംഘിച്ചാല് ഇയാള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്ന്ന് വീട്ടില് നിന്ന് മുഹസിന് ആടുകളെ മാറ്റി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



