News Now
Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ
എന്റെ ഇന്ത്യ; നിത്യചൈതന്യ യതിയുടെ കുറിപ്പ്

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്പോര്

ഒരു കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരില് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 645 lottery result

ന്യൂഡല്ഹി: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായിരിക്കേ, തനിക്ക് വാക്സിന് ആവശ്യമില്ല എന്ന വിചിത്രവാദവുമായി ഹരിയാന ആരോഗ്യമന്ത്രി അനില് വിജ്. കോവിഡ് രോഗത്തിന് ശേഷം നിലവില് വാക്സിന് എടുക്കാന് തനിക്ക് സാധിക്കില്ല. തന്റെ ആന്റിബോഡ് കൗണ്ട് 300 ആണ്. ഇത് തന്നെ കോവിഡിനെ പ്രതിരോധിക്കാന് ധാരാളമാണെന്നും അനില് വിജ് ട്വിറ്ററില് കുറിച്ചു.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന് സ്വീകരിച്ചാണ് രണ്ടാം ഘട്ട പ്രതിരോധ വാക്സിന് കുത്തിവെയ്പ് യജ്ഞത്തിന് തുടക്കമിട്ടത്. അര്ഹതയുള്ള എല്ലാവരും വാക്സിന് സ്വീകരിക്കാന് തയ്യാറാവണമെന്ന് മോദി അഭ്യര്ത്ഥിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് അനില് വിജിന്റെ വിചിത്രവാദം.
'ഞാന് വാക്സിന് സ്വീകരിക്കില്ല. ഇന്ന് ജനങ്ങള്ക്ക് വാക്സിന് നല്കി തുടങ്ങി. കോവിഡ് രോഗത്തിന് ശേഷം നിലവില് എനിക്ക് വാക്സിന് എടുക്കാന് സാധിക്കില്ല. എന്റെ ആന്റിബോഡി കൗണ്ട് 300 ആണ്. ഇത് കോവിഡ് പ്രതിരോധത്തിന് ധാരാളമാണ്.കോവിഡ് വാക്സിന്റെ പരീക്ഷണ ഘട്ടത്തില് ഞാന് സന്നദ്ധ പ്രവര്ത്തകനായി നിന്ന് വാക്സിന് സ്വീകരിച്ചിരുന്നു. നിലവില് എനിക്ക് വാക്സിന് ആവശ്യമില്ല' - ഇതാണ് ട്വീറ്റിലെ അനില് വിജിന്റെ വരികള്.
ഡിസംബറിലാണ് കോവിഡ് ബാധിച്ച് അനില് ചികിത്സ തേടിയത്. നവംബറില് കോവിഡ് വാക്സിന് പരീക്ഷണത്തിന്റെ സന്നദ്ധ പ്രവര്ത്തകനായി പ്രവര്ത്തിച്ച് വാക്സിന് സ്വീകരിച്ചിരുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സന്നദ്ധ പ്രവര്ത്തകനാകാന് തയ്യാറായത്.പിന്നാലെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. വാക്സിന് സ്വീകരിച്ച് ഉടന് തന്നെ ഇദ്ദേഹത്തിന് രോഗം വന്നത് ചര്ച്ചയായിരുന്നു. എന്നാല് വാക്സിന്റെ ഒരു ഡോസ് മാത്രമാണ് അന്ന് അനില് വിജ് സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




