
മോദി പിന്നാക്കക്കാരനല്ല; ജനിച്ചത് ഒബിസി സമുദായത്തില്‍ അല്ലെന്ന് രാഹുല്‍ - വിഡിയോ
മോദി ജനിച്ച സമുദായത്തെ ബിജെപി പിന്നീട് ഒബിസി ആയി പ്രഖ്യാപിക്കുകയായിരുന്നെന്ന് രാഹുല്‍

ഝര്‍സുഗുഡ (ഒഡിഷ): പ്രധാനമന്ത്രി നേരന്ദ്ര മോദി പിന്നാക്ക വിഭാഗത്തില്‍ ജനിച്ചയാളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ജനിച്ച സമുദായത്തെ ബിജെപി പിന്നീട് ഒബിസി ആയി പ്രഖ്യാപിക്കുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു.
ഗുജറാത്തിലെ തേലി സമുദായത്തിലാണ് മോദി ജനിച്ചത്. അതു പൊതു വിഭാഗത്തില്‍പ്പെട്ട സമുദായമായിരുന്നു. 2000ല്‍ ബിജെപിയാണ് ആ സമുദായത്തെ ഒബിസി പട്ടികയില്‍ പെടുത്തിയത്. പ്രധാനമന്ത്രി പിന്നാക്കക്കാരനാണെന്നത് നുണയാണ്. മോദി ഇതു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി പിന്നാക്കക്കാരനാണെന്നത് നുണയാണ്. മോദി ഇതു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്രാഹുല് ഗാന്ധി
പ്രധാനമന്ത്രി ഒബിസിക്കാര്‍ക്കു ഹസ്തദാനം ചെയ്യാത്തയാളാണെന്നു രാഹുല്‍ ആരോപിച്ചു. അദ്ദേഹം കോടീശ്വരന്മാരെ ആലിംഗനം ചെയ്യുന്നയാളാണ്.- രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍.
#WATCH | Congress MP Rahul Gandhi says, "PM Modi was not born in the OBC category. He was born Teli caste in Gujarat. The community was given the tag of OBC in the year 2000 by the BJP. He was born in the General caste...He will not allow caste census to be conducted in his⦠pic.twitter.com/AOynLpEZkK
— ANI (@ANI) February 8, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
Related News


രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

