
News Now
ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

മൈസൂര് : യോഗ പ്രപഞ്ചത്തിനാകെ സമാധാനം നല്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ഒരു വ്യക്തിക്കായി മാത്രമല്ല, മുഴുവന് മനുഷ്യര്ക്കും വേണ്ടിയുള്ളതാണ്. 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയമെന്നും മോദി പറഞ്ഞു. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യോഗാ ദിനത്തില് മൈസൂര് കൊട്ടാരത്തില് വെച്ചാണ് പ്രധാനമന്ത്രി ഇത്തവണ യോഗ അഭ്യസിച്ചത്. യോഗ ഒരു വ്യക്തിക്ക് വേണ്ടിയല്ല മുഴുവന് മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. യോഗ നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു. യോഗ നമ്മുടെ പ്രപഞ്ചത്തിനും സമാധാനം നല്കുന്നു. പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയില് 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ യോഗ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ഊര്ജം നല്കിയത് ഇന്ത്യയുടെ ആത്മാവാണ്. യോഗ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതമാര്ഗമായി മാറിക്കൊണ്ടിരിക്കുന്നു. യോഗ ഇന്ന് അന്താരാഷ്ട്ര സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്ത്തു.


'യോഗ മാനവരാശിക്ക് വേണ്ടി' എന്നതാണ് ഈ വര്ഷത്തെ യോഗ ദിനത്തിന്റെ ആശയം. ഒരു സൂര്യന്, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്ന 'ഗാര്ഡിയന് യോഗ റിംഗ്' എന്ന പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി. 15,000 ഓളം പേരാണ് മോദിക്കൊപ്പം യോഗ ചെയ്തത്. കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി സര്ബാനന്ദ സോനോവാള് എന്നിവര് ചടങ്ങില് പങ്കെടുത്തു.
#WATCH | People perform Yoga at Mysuru Palace Ground in Karnataka. Prime Minister Narendra Modi is leading the #InternationalDayOfYoga celebrations from here. pic.twitter.com/ia4AYVTjBF
â ANI (@ANI) June 21, 2022
ഈ വാര്ത്ത കൂടി വായിക്കാം
'വലിയൊരു ദേശീയ ലക്ഷ്യത്തിനായി പാര്ട്ടി പ്രവര്ത്തനത്തില് നിന്ന് മാറിനില്ക്കേണ്ട സമയമായി'; മത്സരസന്നദ്ധത സൂചിപ്പിച്ച് യശ്വന്ത് സിന്ഹ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


