മഹാരാഷ്ട്രമഹാരാഷ്ട്രയിലെ താനെയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:38 am IST

News Now

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു. 21പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഷിര്‍ദിയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

ജൂപ്പിറ്റര്‍ ആശുപത്രിക്ക് അടുത്തു ഹൈവേയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ആളുകള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates