റോവറിന്റെ ചക്രങ്ങൾ റാംപിലൂടെ ഉരുണ്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്

റോവർ ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്
Last Updated :20 January 2024, 9:24 am IST

News Now

ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ പ്രഗ്യാന്‍ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തു വിട്ടു. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ റാംപിലൂടെ പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. 

റോവറിന്റെ ചക്രങ്ങൾ റാംപിലൂടെ ഉരുണ്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോവർ ചക്രങ്ങൾ ഉപരിതലത്തിൽ ഇറങ്ങിയതോടെ, അതിൽ ആലേഖനം ചെയ്ത ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രനില്‍ പതിഞ്ഞു. 

41 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍ 3 ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ഇന്നലെ പുറത്തു വിട്ടിരുന്നു. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates