ടൂള്‍കിറ്റ് ഷെയര്‍ ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ദിശ രവിയ്ക്ക് ഖലിസ്ഥാന്‍ അനുകൂല സംഘടനയുമായി ബന്ധമെന്ന് ഡല്‍ഹി പൊലീസ്.

ദിശ രവി/ ട്വിറ്റര്‍
Last Updated :20 January 2024, 8:40 am IST

News Now


ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ദിശ രവിയ്ക്ക് ഖലിസ്ഥാന്‍ അനുകൂല സംഘടനയുമായി ബന്ധമെന്ന് ഡല്‍ഹി പൊലീസ്. കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച മലയാളി അഭിഭാഷക നികിത ജേക്കബിനും ഇവരുടെ സഹായി ശന്തനുവിനും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ സംഘടനയുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി സൈബര്‍ സെല്‍ കമ്മീഷണര്‍ പ്രേം നാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'കാനഡയിലുള്ള പുനീത് എന്ന സ്ത്രീവഴിയാണ് പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ ഇവരുമായി ബന്ധപ്പെട്ടത്. ജനുവരി 11ന് നികിതയും ശന്തനുവും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് ട്വിറ്ററില്‍ വന്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മീറ്റിങ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

'ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ നിന്ന് വിവര ശേഖരണം നടത്തിയതായും ഡല്‍ഹി പൊലീസ് അവകാശപ്പെട്ടു. ഫെബ്രുവരി 11ന് നികിത ജേക്കബിന്റെ മുംബൈയിലെ വീട്ടിലെത്തി ഡല്‍ഹി പൊലീസ്  പരിശോധന നടത്തി. ടൂള്‍കിറ്റിന് വേണ്ടിയുള്ള ഡോക്യുമെന്റുകള്‍ നിര്‍മ്മിച്ചത് നികിതയും ശന്തനുവും ദിശയും ചേര്‍ന്നാണ്. ഇമെയില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശന്തനുവാണ് ടൂള്‍കിറ്റിന്റെ ഉടമസ്ഥന്‍. ദിശയും നികിതയും ഇതില്‍ എഡിറ്റിങ് നടത്തി'-പ്രേംനാഥ് കൂട്ടിച്ചേര്‍ത്തു. 

'ദിശയുടെ ഫോണില്‍ നിന്ന് തെളികള്‍ ലഭിച്ചിട്ടുണ്ട്. ടെലഗ്രാം വഴിയാണ് ഗ്രേറ്റയ്ക്ക് ദിശ ടൂള്‍കിറ്റ് അയച്ചുനല്‍കിയത്. ഇതിന് ശേഷം ഇവര്‍ ക്രിയേറ്റ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തു'-ഡല്‍ഹി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates