
'പറക്കും ബസ്'... ഇനി കൂടുതൽ വേഗവും വൃത്തിയും ഉള്ള നഗര യാത്ര! വീണ്ടും വാഗ്ദാനവുമായി ഗഡ്കരി
വാഗ്ദാനം, എഥനോൾ കലർത്തിയ ഇ20 പെട്രോളിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിനിടെ

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിൽ പറക്കും ബസ് എന്ന പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ കലർത്തിയ ഇ20 പെട്രോളിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗഡ്കരിയുടെ പുതിയ പദ്ധതിയുടെ വാഗ്ദാനങ്ങൾ. നഗര യാത്ര എളുപ്പമാക്കാൻ ഇന്ത്യ പറക്കും ബസ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഇതു ഭാവിയിൽ വിപ്ലവമാകും. ലഖ്നൗവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പാഴാണ് ഗഡ്കരി പദ്ധതിയെക്കുറിച്ച് പറഞ്ഞത്.
'പറക്കും ബസ്, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയുടെ ഗതാഗത രംഗത്തെ ആധുനികവത്കരിക്കാനുള്ള സർക്കാരിന്റെ വിശാലമായ ആശയമാണ്. പദ്ധതിയുടെ സമയപരിധിയോ സാങ്കേതിക വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. നഗരങ്ങളിലെ മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ, റോപ്പ്‌വേകൾ, കേബിൾ കാറുകൾ, നഗര വ്യോമ ഗതാഗതം എന്നിവയുടെ വികസനത്തിനും പദ്ധതി കാരണമാകും'.
WHAT TO READ NEXT

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്; വാനോളം മലയാളം
'നഗര ഗതാഗതത്തിൽ ഗണ്യമായ മാറ്റം പറക്കുന്ന ബസുകൾ വരുത്തും. പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള റോഡ് ഗതാഗതം വെല്ലുവിളിയായി തുടരുന്ന നഗരങ്ങളിൽ. ഇന്ത്യയിലെ അതിവേഗം വളരുന്ന നഗര ജനസംഖ്യയ്ക്ക് വേഗമേറിയതും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ യാത്രാസൗകര്യം സൃഷ്ടിക്കാനും പറക്കും ബസിന് സാധിക്കും'- ഗഡ്കരി വ്യക്തമാക്കി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Flying bus India is a revolutionary concept being planned by the Indian government to ease urban travel. project announced by Union Minister Nitin Gadkari
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇനി പാട്ടും കേട്ട് യാത്ര, 'സ്വന്തം റേഡിയോ'യുമായി കെഎസ്ആർടിസി!

'തോന്നിയപോലെ ഡാമുകള്‍ തുറക്കില്ല', യുവജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കണം, ജന്തര്‍ മന്തര്‍ സമരത്തില്‍ സുപ്രീം കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍


