
'ജഗണ്ണ' ഇനി 'ചന്ദ്രണ്ണ', 'വൈഎസ്ആര്‍' എന്‍ടിആറാകും; പേരുമാറ്റം തുടര്‍ക്കഥയാക്കി ആന്ധ്ര സര്‍ക്കാര്‍
കഴിഞ്ഞ ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ മാറ്റിയ പേരുകളെല്ലാം ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ വീണ്ടും മാറ്റി

അമരാവതി: ആന്ധ്രാപ്രദേശില്‍ ഭരണമാറ്റത്തിന് പിന്നാലെ സ്ഥാപനങ്ങളുടെയും പദ്ധതികളുടേയും പേരുകളും മാറ്റുന്നു. കഴിഞ്ഞ ജനഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ മാറ്റിയ പേരുകളെല്ലാം ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ വീണ്ടും മാറ്റി. എന്‍ടിആര്‍ ഹെല്‍ത്ത് യൂണിവേഴ്സിറ്റിയെ ജഗന്മോഹന് സര്‍ക്കാര്‍ വൈഎസ്ആര്‍ ഹെല്‍ത്ത് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് തിരിച്ച് എന്‍ടിആര്‍ യൂണിവേഴ്സിറ്റി എന്നാണ് ടിഡിപി സര്‍ക്കാര്‍ മാറ്റുന്നത്. പേരുമാറ്റം സംബന്ധിച്ച ബില്‍ ആന്ധ്ര നിയമസഭ പാസ്സാക്കി. ആരോഗ്യ, മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി സത്യകുമാറാണ് ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്. ബിജെപി, ജനസേന പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചു.
വൈഎസ്ആര്‍, ജഗണ്ണ എന്നീ പേരുകളില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ജനക്ഷേമ പദ്ധതികള്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ എന്‍ടിആര്‍, ചന്ദ്രണ്ണ എന്നീ പേരുകളാക്കി മാറ്റി. വിജയവാഡയിലെ ഡോ. വൈഎസ്ആര്‍ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ പേര് എന്‍ടിആര്‍ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നാക്കി മാറ്റിയിട്ടുണ്ട്.
2019 ല്‍ ടിഡിപിയെ തോല്‍പ്പിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ ജഗന്മോഹന് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് മുന്‍ സര്‍ക്കാര്‍ നല്കിയ പേരുകള്‍ മാറ്റിയത്. പകരം പിതാവും മുന്‍മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ സ്മരണാര്‍ത്ഥം വൈഎസ്ആര്‍, ജഗണ്ണ തുടങ്ങിയ പേരുകള്‍ സ്വീകരിക്കുകയായിരുന്നു.
ജനന്മോഹര് റെഡ്ഡി സര്‍ക്കാര്‍ പൂട്ടിയ അണ്ണാ കാന്റീനുകള്‍ വീണ്ടും തുറക്കാനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. ഭാര്യാപിതാവ് എന്‍ടി രാമറാവുവിന്റെ ഓര്‍മ്മയ്ക്കായാണ്, ചന്ദ്രബാബു നായിഡു പാവപ്പെട്ടവര്‍ക്ക് അഞ്ചുരൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന അണ്ണ കാന്റീനുകള്‍ തുറന്നത്. അഴിമതി ആരോപിച്ച് 2019 ലാണ് സംസ്ഥാനത്തെ 204 കാന്റീനുകള്‍ ജഗന്മോഹന് റെഡ്ഡി പൂട്ടിയത്.
ജഗണ്ണ വിദ്യാ ദീവന പദ്ധതിയുടെ പേര് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് എന്നാക്കി മാറ്റി. ജഗന്ന വിദേശ വിദ്യാ ദീവന എന്നത് അംബേദ്കര്‍ ഓവര്‍സീസ് വിദ്യാനിധി എന്നാക്കി പേരുമാറ്റി. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹധനസഹായം നല്കുന്ന വൈഎസ്ആര്‍ കല്യാണ മസ്തു പദ്ധതിയുടെ പേര് ചന്ദ്രണ്ണ പെല്ലി കാനുക എന്നാക്കി മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്സിറ്റി കോളജില്‍ തൂഫാന് റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ പരാജയം; ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും'

