കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തമിഴ്‌നാട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now


ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തമിഴ്‌നാട്. തിങ്കളാഴ്ച മുതല്‍ നഴ്‌സറി, പ്ലേ സ്‌കൂളകള്‍ എന്നിവ തുറക്കും. നേരത്തെ, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 

സാംസ്‌കാരിക, രാഷ്ട്രീയ, പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കും. വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇനി 200 പേര്‍ക്കു പങ്കെടുക്കാം. മുന്‍പ് 100 പേര്‍ക്കു മാത്രമായിരുന്നു അനുമതി. 

മുന്‍പ് 50 പേരെ മാത്രം അനുവദിച്ചിരുന്ന മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഇനി 100 പേര്‍ക്കു വരെ പങ്കെടുക്കാം. വിവിധ പ്രദര്‍ശന മേളകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.  മാര്‍ച്ച് 2നു നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വീണ്ടും അവലോകനം നടത്തുമെന്നു മുഖ്യമന്ത്രി  സ്റ്റാലിന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates