
ഇഡി ഓഫീസര്‍ ചമഞ്ഞ് ഡിജിറ്റല്‍ അറസ്റ്റ്; വൈസ് ചാന്‍സലറില്‍ നിന്ന് 14 ലക്ഷം രൂപ തട്ടി
ബാങ്ക് അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതിനാല്‍ ഇഡി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

ഭുവനേശ്വര്‍: ഒഡിഷയിലെ ബെര്‍ഹാംപൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗീതാഞ്ജലി ഡാഷില്‍ നിന്ന് ഇഡി ഓഫീസര്‍ ചമഞ്ഞ് 14 ലക്ഷം രൂപ കൈക്കലാക്കി. ഇഡിയുടെ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വൈസ് ചാന്‍സലര്‍ സൈബര്‍ കുറ്റവാളിയാണെന്നുമാരോപിച്ചാണ് പണം തട്ടിയത്.
ഫെബ്രുവരി 12ന് ഇഡി ഓഫീസര്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് ഗീതാഞ്ജലിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ബാങ്ക് അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതിനാല്‍ ഇഡി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
കേസില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ 14 ലക്ഷം രൂപ നല്‍കണമെന്നും വിളിച്ചയാള്‍ പറഞ്ഞു. ഒടുവില്‍ തട്ടിപ്പുകാരന് പറഞ്ഞ അക്കൗണ്ടിലേയ്ക്ക് പണം അയയ്ക്കുകയായിരുന്നു. പിന്നീടാണ് സൈബര്‍ തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Related News


ഡിജിറ്റല്‍ അറസ്റ്റിലാവുമ്പോള്‍ ആദ്യം ചെയ്യേണ്ടതിതാണ് | Adv Rebin Gralan

'പഠിപ്പിലല്ല കാര്യം', സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകള്‍; റിപ്പോര്‍ട്ട്
