ഒമര്‍ അബ്ദുള്ളയുടെ പങ്ക് അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST

News Now

ന്യൂഡല്‍ഹി: അഴിമതി കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്.

ഒമര്‍ അബ്ദുള്ളയുടെ പങ്ക് അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി ഒമര്‍ അബ്ദുള്ള വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. 

ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്നു വായ്പ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കേസെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉള്‍പ്പടെയുള്ളവരാണ് കേസിലെ പ്രതികള്‍. 12 വര്‍ഷം മുന്‍പുള്ളതാണ് കേസ്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates