12 സംസ്ഥാനങ്ങളിലായി രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍161 ആയെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് 161 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

ന്യൂഡല്‍ഹി: രാജ്യത്ത് 161 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ദിവസേനെ ആരോഗ്യവിദഗ്ധരുമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ ഒന്നും, രണ്ടും തരംഗങ്ങളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു,

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ജനസംഖ്യയുടെ 88 ശതമാനം പേര്‍ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. 58 ശതമാനം പേര്‍ രണ്ട് ഡോസ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

12 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 161 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്ര 54, ഡല്‍ഹി 22, രാജസ്ഥാന്‍ 17, കര്‍ണാടക 14, തെലങ്കാന 220, ഗുജറാത്ത് 11, കേരളം 11, ആന്ധ്രാപ്രദേശ് 1, ചണ്ഡീഗഡ് 1, തമിഴ്‌നാട് 1, പശ്ചിമബംഗാള്‍ 1 എന്നിങ്ങെയാണ് സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now