
സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും
സവാള വില കുതിച്ചുയരുന്നത് പരിഗണിച്ച്, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയര്‍ന്നു.
WHAT TO READ NEXT

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍
ഡല്‍ഹിയില്‍ കിലോയ്ക്ക് 65 രൂപയും (കഴിഞ്ഞ വര്‍ഷം 35 രൂപ) ചെന്നൈയില്‍ 58 രൂപയുമാണ് (കഴിഞ്ഞ വര്‍ഷം 33 രൂപ) നിലവിലുള്ള നിരക്ക്. ഡല്‍ഹിയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സവാള വില കുതിച്ചുയരുന്നത് പരിഗണിച്ച്, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ മാര്‍ഗം സവാള ഉള്ളി എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സവാളയുമായി 'കാന്ദ എക്‌സ്പ്രസ്' ഇന്നു മുതല്‍ ഈ സംസ്ഥാനങ്ങളിലേക്ക് ഓടിത്തുടങ്ങും. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കുകളില്‍ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
WHAT TO READ NEXT

സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Onion prices rises; 'Kanda Express' carrying onions heading to Kochi too
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



