അഭിഭാഷകനായ അശോക് പാണ്ഡെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്

സുപ്രീംകോടതി /ഫയല്‍ ചിത്രം
Last Updated :20 January 2024, 9:26 am IST

News Now

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരായ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ. സുപ്രീംകോടതിയാണ് പിഴ വിധിച്ചത്. അഭിഭാഷകനായ അശോക് പാണ്ഡെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു പാര്‍ലമെന്റ് അംഗത്തിന് എംപി സ്ഥാനം നഷ്ടപ്പെട്ടാല്‍, മേല്‍ കോടതി അവരെ കുറ്റവിമുക്തരാക്കുന്നത് വരെ അയോഗ്യരാക്കപ്പെടുന്നത് തുടരുമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. 

അനാവശ്യമായി പൊതുതാല്‍പ്പര്യ ഹര്‍ജി നൽകിയതിനാണ് കോടതി ഹര്‍ജിക്കാരന് പിഴയിട്ടത്. അഭിഭാഷകനായ താങ്കള്‍ എന്തുകൊണ്ടാണ് ബാലിശമായ ഹര്‍ജി നല്‍കിയതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കഴിഞ്ഞ ആഴ്ചയും അനാവശ്യ ഹര്‍ജി നല്‍കിയതിന് അശോക് പാണ്ഡെക്ക് സുപ്രീംകോടതി പിഴയിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates