
'ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം'; പാര്‍ട്ടി ഫണ്ടിലേക്ക് 1000 രൂപ സംഭാവന നല്കി മോദി
ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് സംഭാവന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് സംഭാവന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1000 രൂപ സംഭാവന നല്‍കിയതിന് കൈപ്പറ്റിയ രസീത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ചെറിയ സംഭാവനകള്‍ നല്കി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
'ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് ഞാന്‍ 1000 രൂപ സംഭാവന ചെയ്തു. രാജ്യത്തിന്റെ താല്പര്യങ്ങള്ക്കാണു പ്രഥമ പരിഗണന. ഒപ്പം, ജീവിതാവസാനം വരെ സ്വാര്‍ഥതയില്ലാതെ സേവനം ചെയ്യുന്ന കേഡര്‍മാരെ ചെറിയ തുകകള്‍ സംഭാവന ചെയ്തു ശക്തരാക്കണം. ബിജെപിയെ ശക്തരാക്കാന്‍ സഹായിക്കുക, ഇന്ത്യയെ ശക്തമാക്കാന്‍ സഹായിക്കുക'- മോദി ട്വിറ്ററില്‍ കുറിച്ച വരികളാണിവ.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണു സംഭാവനാ ക്യാംപെയ്ന് ബിജെപി ആരംഭിച്ചത്. 2022 ഫെബ്രുവരി 22 വരെ ക്യാംപെയ്ന് തുടരും.
I have donated Rs. 1,000 towards the party fund of the Bharatiya Janata Party.
â Narendra Modi (@narendramodi) December 25, 2021
Our ideal of always putting Nation First and the culture of lifelong selfless service by our cadre will be further strengthened by your micro donation.
Help make BJP strong. Help make India strong. pic.twitter.com/ENdytJYEj5
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


