
12, 13 തീയതികളില്‍ നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കും; ട്രംപുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.

ന്യൂഡല്‍ഹി: ഫെബ്രുവരി 12, 13 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം ഇരുവരുടേയും സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നും വിക്രം മിസ്രി അറിയിച്ചു.
ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ഫെബ്രുവരി 10മുതല്‍ 12വരെ ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്നാണ് മോദി യുഎസിലേക്ക് പോകുക. പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും.
മോദിയുടെ സന്ദര്‍ശനം ഇന്ത്യ - അമേരിക്ക ആഗോള തന്ത്രപ്രധാന ബന്ധത്തിന്റെ സൂചനായണെന്ന് മിസ്രി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് അമേരിക്ക കുടിയേറ്റക്കാരെ നാടുകടത്തല്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചട്ടപ്രകാരമാണ് സൈനിക വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കുമെന്നും 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അവര്‍ അറിയിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, തുടർന്ന് എതിർക്കും, ഒടുവിൽ നിങ്ങൾ ജയിക്കും: മഹാത്മാഗാന്ധി
'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

Related News


'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി
