
'മോദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'
കെജരിവാളിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 75 വയസായാൽ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് നീക്കമെന്നും കെജരിവാൾ പറഞ്ഞിരുന്നു. മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് അമിത് ഷായുടെ മറുപടി.
അരവിന്ദ് കെജരിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് 75 വയസ് കഴിഞ്ഞാൽ സ്ഥാനമൊഴിയണമെന്നു ബിജെപിയുടെ ഭരണ ഘടനയിൽ എവിടെയും എഴുതി വച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. അത്തരത്തിലുള്ള ഒരു ആശങ്കയും ബിജെപിയിൽ നിലനിൽക്കുന്നില്ല- ഷാ വ്യക്തമാക്കി.
'അരവിന്ദ് കെജ്‌രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല'- അമിത് ഷാ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സെപ്റ്റംബർ 17ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസാകുമെന്നും പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞ മോദി റിയ്യർ ചെയ്യേണ്ടി വരുമെന്നും കെജരിവാൾ പറഞ്ഞിരുന്നു. മോദി നിലവിൽ അമിത് ഷായ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയാണ്. അടുത്ത തവണ ബിജെപി അധികാരത്തിൽ വന്നാൽ അമിത് ഷാ ആയിരിക്കും പ്രധാനമന്ത്രി.
മുതിർന്ന നേതാക്കളായ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി തന്നെ ബിജെപി തുടച്ചു നീക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും കെജരിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

Related News


ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി

'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ്

