
ഓടുന്ന സ്കോർപിയോയുടെ മുകളിൽ യുവാവിന്റെ പുഷ്അപ്പ്; 'സമ്മാന'വുമായി പൊലീസ്, വിഡിയോ വൈറൽ
ഓടുന്ന സ്കോർപിയോയുടെ മുകളിൽ കയറി പുഷ്അപ്പ് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്
ന്യൂഡൽഹി: യുവാവിന്റെ പുഷ്അപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സമ്മാനവുമായി ഉത്തർപ്രദേശ് പൊലീസ്. ഓടുന്ന സ്കോർപിയോയുടെ മുകളിൽ കയറി പുഷ്അപ്പ് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിനുപിന്നാലെ യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ അടപ്പിച്ചു.
ഫിറോസാബാദിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്ന ഈ വിഡിയോ ലക്ഷകണക്കിനു പേരാണ് കണ്ടത്. സമാജ്വാദി പാർട്ടി നേതാവ് കൃഷ്ണ മുരാരി യാദവിൻറെ മകൻ ഉജ്വൽ യാദവാണ് വിഡിയോയിൽ. കൃഷ്ണ മുരാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇരുവരെയും യു പി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടു.
'ചില പുഷ്അപ്പുകൾ നിയമത്തിൻറെ പരിധിയിൽ വരും' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ തീർച്ചയായും പ്രതിഫലം നിങ്ങളെ തേടിയെത്തും' എന്ന വാചകവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Some Pushups will only bring you down in the eyes of Law !
â UP POLICE (@Uppolice) March 13, 2021
Stay Strong, Stay Safe !#UPPCares #UPPolice pic.twitter.com/dvGSjtL2Az
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു


