News Now
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ഉംറ തീര്ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില് പുതിയ കണ്ട്രോള് റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

ന്യൂഡല്ഹി: റിപ്പബ്ലിക് ദിനത്തില് ഡല്ഹിയില് കര്ഷകരെ ട്രാക്ടര് റാലി നടത്താന് അനുവദിക്കില്ലെന്ന് ഡല്ഹി പൊലീസ്. കര്ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാക്ടര് റാലി നടത്തുമെന്ന നിലപാടില് കര്ഷക സംഘടനകള് ഉറച്ചുനില്ക്കുകയാണ്. എന്നാല് ഡല്ഹിയ്ക്ക് പുറത്ത് ട്രാക്ടര് റാലി നടത്തുന്നതില് തടസ്സമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
'ഡല്ഹിയ്ക്കുള്ളില് തന്നെ ഞങ്ങള് സമാധാനപരമായി ട്രാക്ടര് റാലി നടത്തും. ഡല്ഹിയ്ക്ക് പുറത്ത് റാലി നടത്താനാണ് പൊലീസ് ആവശ്യപ്പെടുന്നത്. അത് സാധ്യമല്ല' സ്വരാജ് ഇന്ത്യ അഭിയാന് നേതാവ് യോഗേന്ദ്ര യാദവ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കുണ്ഡലി-മനേസര്-പല്വാല് എക്സ്പ്രസ് ഹൈവേയില് ട്രാക്ടര് റാലി നടത്താന് അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട് എന്ന് വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്തു.
ഡല്ഹി നോര്ത്ത് റെയ്ഞ്ച് ജോയിന്റ് കമ്മീഷണര് എസ് എസ് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര് കര്ഷക സംഘടന നേതാക്കളുമായി ചര്ച്ച നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



