'ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മഫലം'; കെജരിവാളിന്റെ അറസ്റ്റില്‍ പ്രണബ് മുഖര്‍ജിയുടെ മകള്‍

'ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്നു പറഞ്ഞവര്‍ക്ക് പൊതുജനമധ്യത്തില്‍ ഒരു തെളിവു പോലും ഹാജരാക്കാന്‍ കഴിഞ്ഞില്ല'

പ്രണബ് കുമാര്‍ മുഖര്‍ജിക്കൊപ്പം മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി Source by : ഫെയ്‌സ്ബുക്ക്‌
Last Updated :22 March 2024, 2:27 pm IST

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ അനുഭവിക്കുന്നതു കര്‍മഫലമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്തിനെതിരെ മുമ്പ് അടിസ്ഥാനരഹിതമായതും നിരുത്തരവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് അരവിന്ദ് കെജരിവാളും അണ്ണാ ഹസാരെ ഗ്രൂപ്പുമെന്നും ശര്‍മിഷ്ഠ കുറ്റപ്പെടുത്തി.

ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്നു പറഞ്ഞവര്‍ക്ക് പൊതുജനമധ്യത്തില്‍ ഒരു തെളിവു പോലും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നോര്‍ക്കണമെന്നും അവര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ അവരുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ അനുവഭിക്കുകയാണ്. ശര്‍മിഷ്ഠ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയും നേതാക്കള്‍ക്കെതിരേയും ശര്‍മിഷ്ഠ മുഖര്‍ജി നേരത്തെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ വിമര്‍ശനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് അനുയായികള്‍ സമൂഹ മാധ്യമങ്ങളില്‍ തന്നെ നിരന്തരം ആക്ഷേപിക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now