'ദൂരദര്‍ശനെ ദുരുപയോഗം ചെയ്തു'; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഇടത് പാര്‍ട്ടികള്‍

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു

Prime Minister has misused the Doordarshan for political messaging through his broadcast says cpm
Prime Minister has misused the Doordarshan for political messaging through his broadcast says cpm
Edited by :എന്‍ പി അനൂപ്
Last Updated :19 ഏപ്രിൽ 2026, 5:04 pm IST

ന്യൂഡല്‍ഹി: ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് പരാതിയുമായി ഇടത് പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ ദൂരദര്‍ശനെ ഉപയോഗിച്ച നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

2026 ഏപ്രില്‍ 18 ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്ത സമയത്ത്, പ്രധാനമന്ത്രി തന്റെ സംപ്രേക്ഷണത്തിലൂടെ ദൂരദര്‍ശനെ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഈ ലംഘനത്തിന് നടപടിയെടുക്കണം എന്നും പാര്‍ട്ടികള്‍ ആരോപിച്ചു.

നേരത്തെ, വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉള്‍പ്പെടെ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഔദ്യോഗിക പ്ലാറ്റ്‌ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തു. രാഷ്ട്രീയ പരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു.

News Now

Summary

The CPM has lodged a complaint with the Election Commission of India and has sought initiation of proceedings against the PM and others for this violation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics