
മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തെന്ന് പ്രിയങ്ക; അന്വേഷണം
ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് അന്വേഷിക്കുന്നത്
ന്യൂഡല്‍ഹി: തന്റെ മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തില്‍ അന്വേഷണം. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം സ്വമേധയാ പ്രിയങ്കയുടെ ആരോപണത്തില്‍ അന്വേഷണത്തിന് തീരുമാനമെടുക്കുകയായിരുന്നു.
ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് അന്വേഷിക്കുന്നത്. തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തു എന്നാണ് പ്രിയങ്ക നേരത്തെ ലഖ്നൗവില്‍ വെച്ച് ആരോപിച്ചത്.
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്യുന്നു എന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു പ്രയിങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മക്കളുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യപ്പെട്ടു. സര്‍ക്കാരിന് വേറെ പണിയില്ലേ എന്നും പ്രിയങ്ക ചോദിച്ചിരുന്നു.
Ministry of Electronics and Information Technology has taken cognizance of Congress leader Priyanka Gandhi Vadra's allegations of 'Govt hacking her Instagram accounts of her children', says a Ministry official. https://t.co/umDey6tnd0
â ANI UP/Uttarakhand (@ANINewsUP) December 22, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



