
ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു
45കാരനായ സുരീന്ദര്‍പാല്‍ സിങാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

ചണ്ഡിഗഡ്: പഞ്ചാബില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രണിത് കൗറിനെതിരായ പ്രതിഷേധത്തില്‍ കര്‍ഷകന്‍ മരിച്ചു. 45കാരനായ സുരീന്ദര്‍പാല്‍ സിങാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഉന്തിലും തള്ളിലും മറ്റുരണ്ടുപേര്‍ക്കും പരിക്കേറ്റു.
പട്യാലയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് പ്രണീത് കൗര്‍. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദറിന്റെ ഭാര്യയും സിറ്റിങ് എംപിയുമാണ് ഇവര്‍. ഇന്ന് ഉച്ചയോടെ കൗര്‍ പ്രചാരണത്തിനെത്തിപ്പോള്‍ വാഹനം കര്‍ഷകര്‍ തടയുകയായിരുന്നു.
A farmer named Harvinder Singh, affiliated with the BKU Sidhupur organization died while protesting against BJP candidate Preneet Kaur in Ghanaur, Patiala. pic.twitter.com/MK7CIxM8um
— Gagandeep Singh (@Gagan4344) May 4, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കര്‍ഷകന്റെ മരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചാബിലെ പല മണ്ഡലങ്ങളിലും കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


രാഹുലിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് മുന്നില്‍ വീണ്ടും റണ്‍മല; വിജയലക്ഷ്യം 352

മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍



