
കര്‍ഷകര്‍ക്ക് നേരെ തോക്കുചൂണ്ടിയ സംഭവം; ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മ അറസ്റ്റില്‍ - വീഡിയോ
സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മ അറസ്റ്റില്‍

മുംബൈ: സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മ അറസ്റ്റില്‍. കര്‍ഷകര്‍ക്കുനേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മനോരമ ഖേഡ്കറിനെ പുനെ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. റായ്ഗഡിലെ ഹോട്ടലില്‍ നിന്നാണ് മനോരമ ഖേഡ്കറിനെ കസ്റ്റഡിയിലെടുത്തത്.
പൂജ ഖേഡ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മനോരമ ഖേഡ്കര് കര്‍ഷകര്‍ക്ക് നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന പഴയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാല ഒളിവില്‍ പോയ പൂജയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പൊലീസ്. അതിനിടെയാണ് റായ്ഗഡിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്. നേരത്തെ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ കര്ഷകന് നല്കിയ പരാതിയില്‍ മനോരമ ഖേഡ്കറിനെതിരെ കേസെടുത്തിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തില്‍ പൂജയുടെ അച്ഛന് ദിലീപ് ഖേഡ്കറിനെതിരെയും പൊലീസ് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Now- IAS trainee ofcr Puja Khedkar's mother, Manorama Khedkar's 2mnth old video surfaced, threatening farmers with a pistol to forcibly acquire their land.
— The Hawk Eye (@thehawkeyex) July 12, 2024
This entire family looks fraud. Why this offcr is not sent on leave till the inquiry is concluded?pic.twitter.com/NGJiPfoD6H
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് പൂജ ഓടിച്ച ആഡംബര കാര്‍ പുനെ പൊലീസ് പിടികൂടിയതാണ് തുടക്കം. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കലക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെ പൂജ ഖേഡ്കറിനെതിരെ തുടര്‍ച്ചയായി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്.
2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നതാണ് പ്രധാനപ്പെട്ട ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യുപിഎസ്സി പരീക്ഷയെഴുതിയത്. ഒബിസി വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
WHAT TO READ NEXT

നീറ്റ് ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി



