
News Now
ലഖ്നൗ: സത്സംഗിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര് മരിച്ച ഹഥ്റസില് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും അപകടത്തില് പരിക്കേറ്റവരുമായും രാഹുല് സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. രാവില 7:15ന് എത്തിയ രാഹുലിനൊപ്പം അഖിലേഷ് യാദവും ഒപ്പമുണ്ട്.
അതേസമയം, ഹഥ്റസ് അപകടത്തില് 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭോലെ ബാബയുടെ അനുയായികളാണ് യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഘാടകരായ 6 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ആള് ദൈവം ഭോലെ ബാബയുടെ പേര് എഫ്ഐആറില് ചേര്ത്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ

ഫഥ്റസില് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന രാഹുല് - പിടിഐ
ദുരന്തത്തിനു പിന്നാലെ ഒളിവില് പോലെ ഭോലെ ബാബയ്ക്കായി മെയിന്പൂരിയിലെ ആശ്രമത്തില് ഉള്പ്പെടെ തിരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായില്ല. അദ്ദേഹം രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്കുന്നവര്ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫഥ്റസില് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന രാഹുല് - പിടിഐ
മരിച്ചവരുടെ കുടുംബങ്ങള്ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
WHAT TO READ NEXT

ഹേമന്ത് സോറന് വീണ്ടും ഝാര്ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഓടുന്ന സ്ലീപ്പര് ബസിന് തീപിടിച്ചു; ഉത്തര്പ്രദേശില് ഒന്പത് പേര് വെന്തുമരിച്ചു, നിരവധിപ്പേര്ക്ക് പൊള്ളലേറ്റു

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി




