
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ എത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നിർബന്ധിച്ച് കാറിൽ കയറ്റി രാഹുൽ ഗാന്ധി. ആരോഗ്യ പ്രശ്നങ്ങളുള്ള സോണിയ ചികിത്സ തുടരുന്നതിനിടയിലാണ് യാത്രയിൽ ഒപ്പം ചേർന്നത്. രാഹുലിനൊപ്പം കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ക്ഷീണം തോന്നിയിട്ടും പിൻമാറാൻ സോണിയ തയാറായില്ല. ഇക്കാര്യം തിരിച്ചറിഞ്ഞായിരുന്നു രാഹുൽ അമ്മയെ നിർബന്ധിച്ച് കാറിൽ കയറ്റിയത്.
നടന്നത് മതിയെന്ന് രാഹുൽ പറയുമ്പോൾ അതിനു വഴങ്ങാതെ മുന്നോട്ടു നടക്കുന്ന സോണിയയെ വീഡിയോയിൽ കാണാം. എന്നാൽ പിന്നീട് കൈയിൽ പിടിച്ചു നിർത്തിയ ശേഷം നിർബന്ധപൂർവം രാഹുൽ കാറിൽ കയറ്റുകയായിരുന്നു. കേരളത്തിലൂടെ യാത്ര പുരോഗമിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ എത്തിയ ഉമ്മൻ ചാണ്ടിയെയും രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റിയിരുന്നു.
Love, Care & MomentÂ
â Amock2 (@politics_2019__) October 6, 2022
Rahul Gandhi requested Sonia ji to stop walking & go due to her health issues, she refused once but not for long.
What a scene to start a day . pic.twitter.com/SPoVGdJk9s
കർണാടകയിലൂടെ യാത്ര പുരോഗമിക്കുമ്പോഴാണ് സോണിയയും രാഹുലിനൊപ്പം ഇന്ന് രാവിലെ നടന്നത്. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നു പോകും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


