
മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷിച്ചു. അമ്മ മരിച്ച വിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു.
മുംബൈയിലെ വിരാര്‍ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് എടുത്തുചാടി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തുണി ട്രാക്കില്‍ വിരിച്ചു. പിന്നാലെ തുണിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയായിരുന്നു. ഈസമയത്ത് പ്ലാറ്റ്ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ മുതിര്‍ന്നില്ല. അതിനിടെ ഇത് കണ്ട് കടന്നുവന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവാവിനെ രക്ഷിച്ചത്.
ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വരുന്നതിന് തൊട്ടുമുന്‍പാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷിച്ചത്. അമ്മയുടെ മരണത്തിലുള്ള വിഷമം കൊണ്ടാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച മന്ത്രി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്്ക്കുകയും ചെയ്തു.
à¤à¤ªà¤¨à¥ माता à¤à¥ à¤à¥ दà¥à¤¹à¤¾à¤à¤¤ सॠवà¥à¤¯à¤¥à¤¿à¤¤, à¤à¤ वà¥à¤¯à¤à¥à¤¤à¤¿ दà¥à¤µà¤¾à¤°à¤¾ विरार सà¥à¤à¥à¤¶à¤¨ पर, रà¥à¤²à¤µà¥ à¤à¥à¤°à¥à¤ पर à¤à¤¤à¥à¤®à¤¹à¤¤à¥à¤¯à¤¾ à¤à¤¾ पà¥à¤°à¤¯à¤¾à¤¸ à¤à¤¿à¤¯à¤¾ à¤à¤¯à¤¾, रà¥à¤²à¤µà¥ सà¥à¤°à¤à¥à¤·à¤¾ बलà¥à¤ à¤à¥ सतरà¥à¤à¤¤à¤¾ सà¥, à¤à¤¨à¥à¤¹à¥à¤ समय रहतॠà¤à¥à¤°à¥à¤ सॠहà¤à¤¾ à¤à¤° à¤à¤ à¤à¤®à¥à¤²à¥à¤¯ à¤à¥à¤µà¤¨ बà¤à¤¾à¤¯à¤¾ à¤à¤¯à¤¾à¥¤
â Piyush Goyal (@PiyushGoyal) February 25, 2021
Watch on Koo: https://t.co/h0hxGiFSKE pic.twitter.com/azjl8BQUbn
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്


