ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിച്ചു; ഭര്‍ത്താവിന്റെ മുന്നില്‍ നിന്ന് 20കാരിയെ തട്ടിക്കൊണ്ടുപോയി, കൊന്നു കത്തിച്ചു; വീണ്ടും ദുരഭിമാനക്കൊല

കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദമ്പതികള്‍ പലയിടത്തായി മാറി മാറി താമസിച്ച് വരികയായിരുന്നു.

Rajasthan family kills daughter, burns her body for marrying against their wish
വീണ്ടും ദുരഭിമാനക്കൊലപ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :5 ജൂലൈ 2024, 12:14 pm IST

ജയ്പൂര്‍: രാജസ്ഥാനിലെ ജാല്‍വാറില്‍ വീണ്ടും ദുരഭിമാനക്കൊല. ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിച്ച 20കാരിയെ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിന് പിന്നാലെ കൊലപ്പെടുത്തകയും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ച് സംസ്‌കരിക്കുകയുമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദമ്പതികള്‍ പലയിടത്തായി മാറി മാറി താമസിച്ച് വരികയായിരുന്നു. അതിനിടെ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ദമ്പതികള്‍ എത്തിയതായി യുവതിയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. അവിടെയെത്തിയ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് യുവതിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പരാതി നല്‍കാനായി യുവാവ് സ്റ്റേഷനിലേക്ക് എത്തിയതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. പൊലീസ്ഥലത്തെത്തിയപ്പോഴേക്കും മൃതദേഹത്തിന്റെ 80 ശതമാനത്തിലധികം കത്തിയിരുന്നു. പൊലിസിനെ കണ്ടതിന് പിന്നാലെ ബന്ധുക്കള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now