
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ജയ്പൂര്: രാജസ്ഥാനില് പാമ്പ് പിടിത്തക്കാരന് പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പ് പിടിത്തത്തില് 20 വര്ഷത്തെ അനുഭവസമ്പത്തുള്ള 45കാരന് വിനോദ് തിവാരിയാണ് മരിച്ചത്. നാട്ടുകാര് സ്നേക് മാന് എന്നാണ് വിനോദ് തിവാരിയെ വിളിക്കുന്നത്.
ചുരു ജില്ലയില് ശനിയാഴ്ച രാവിലെയാണ് സംഭവം. സാധാരണയായി പാമ്പിനെ പിടിച്ച് കാട്ടില് കൊണ്ടുപോയി വിടുകയാണ് വിനോദ് തിവാരിയുടെ രീതിയെന്ന് നാട്ടുകാര് പറയുന്നു.
കഴിഞ്ഞദിവസം കടയുടെ വെളിയില് നിന്ന് മൂര്ഖന് പാമ്പിനെ പിടികൂടുന്നതിനിടെയാണ് വിനോദ് തിവാരിക്ക് പാമ്പ് കടിയേറ്റത്. തിവാരിയുടെ വിരലിലാണ് പാമ്പ് കടിച്ചത്. പാമ്പ് പിടിച്ച് സഞ്ചിയിലാക്കാന് ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
പാമ്പ് കടിച്ച് മിനിറ്റുകള്ക്കകം 45കാരന് മരിച്ചു. പാമ്പ് കടിച്ച് നിമിഷങ്ങള്ക്കകം തിവാരി മറിഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
