
എഎപിയുടെ കത്ത് തള്ളി, എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍; ബിജെപിയുടെ അംഗബലം113 ആയി
കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ ചെയര്‍മാന് കത്തു നല്‍കിയിരുന്നു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയവര്‍ക്ക് രാജ്യസഭ ചെയര്‍മാന്റെ അംഗീകാരം. എഎപിയുടെ 7 എംപിമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരുടെ ബിജെപി ലയനത്തിനാണ് രാജ്യസഭാ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന്‍ അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയുടെ 7 എംപിമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ എഎപിയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.
അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപി അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്നും അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് കൂറുമാറിയ എംപിമാര്‍ ആരോപിച്ചിരുന്നു. കൂറുമാറിയ ഏഴില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങും കൂറുമാറിയവരിൽ ഉൾപ്പെടുന്നു.
കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് കത്തു നല്‍കിയിരുന്നു. എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണ്. ജനാധിപത്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവരുടെ അംഗത്വം റദ്ദാക്കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭ സെക്രട്ടേറിയറ്റിന്റെ പുതിയ വിജ്ഞാപനത്തിൽ എഎപിക്ക് മൂന്ന് എംപിമാർ മാത്രമാണുള്ളത്. കൂറുമാറിയ 7 പേരെ ബിജെപി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rajya Sabha Chairman CP Radhakrishnan accepts merger of 7 AAP MPs with BJP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




