
'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ കൂറുമാറിയ എഎപി എംപിമാര്‍ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബല്‍ബീര്‍ സിങ് സീചെവാള്‍
എംപിമാരുടെ നടപടി വഞ്ചനയാണെന്ന് ബല്‍ബീര്‍ സിങ് സീചെവാള്‍ കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തന്നെയും ക്ഷണിച്ചിരുന്നതായി എഎപി രാജ്യസഭാ എംപി ബല്‍ബീര്‍ സിങ് സീചെവാള്‍. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപിമാരിലൊരാളായ വിക്രംജിത് സിങ് സാഹ്നി തന്നെ സമീപിച്ച് 'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്നും സീചെവാള്‍ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ഏഴ് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ബല്‍ബീര്‍ സിംഗ് സീചെവാള്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എംപിമാരുടെ നടപടി വഞ്ചനയാണ്. പഞ്ചാബിന്റെ ആശങ്കകളെ അറിയിക്കാനും, ആ സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനുമാണ് പാര്‍ട്ടി അവരെ രാജ്യസഭയിലേക്ക് അയച്ചതെന്നും ബല്‍ബീര്‍ സിങ് സീചെവാള്‍ പറഞ്ഞു.
രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്ഭജന് സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, സ്വാതി മാലിവാള്‍ എന്നീ എഎപിയുടെ 10 രാജ്യസഭാ എംപിമാരില്‍ ഏഴ് പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എംപിമാരില്‍ ആറുപേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ആം ആദ്മി അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്ന് അകന്നുപോയെന്ന് കൂറുമാറിയ എംപിമാര്‍ ആരോപിച്ചിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
AAP MP Balbir Singh Seechewal says he rejected Sahney’s invite to join 'Azaad group' that defected to BJP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




