
കുഞ്ഞിനെ മാറ്റാന്‍ ഇറങ്ങി; ഹിപ്പോപൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിച്ചു; അന്വേഷണം
റാഞ്ചിയിലെ ഭഗവാന്‍ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ കെയര്‍ ടേക്കര്‍ സന്തോഷ് കുമാര്‍ മഹ്‌തോ (54) ആണ് മരിച്ചത്.

റാഞ്ചി: മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാന്‍ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ കെയര്‍ ടേക്കര്‍ സന്തോഷ് കുമാര്‍ മഹ്‌തോ (54) ആണ് മരിച്ചത്.
കുഞ്ഞിനെ മാറ്റാനായി കൂട്ടില്‍ പ്രവേശിച്ച സന്തോഷിനെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തന്നെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു'- മൃഗശാല ഡയറക്ടര്‍ ജബ്ബാര്‍ സിങ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണസമയം ഡ്യൂട്ടിയിലായിരുന്നതിനാല്‍ മരിച്ച സന്തോഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് മൃഗശാലാ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച് മൃഗശാലയിലെ കെയര്‍ ടേക്കര്‍മാര്‍ പ്രധാന ഗേറ്റ് അടച്ചുപൂട്ടി. സ്ഥിര-താല്‍ക്കാലിക ജീവനക്കാരടക്കം 112 കെയര്‍ ടേക്കര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
WHAT TO READ NEXT

സിയുഇടി യുജി ഫലം പ്രഖ്യാപിച്ചു; എന്‍ടിഎ വെബ്സൈറ്റില്‍ ഫലം അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ



