സിയുഇടി യുജി ഫലം പ്രഖ്യാപിച്ചു; എന്‍ടിഎ വെബ്‌സൈറ്റില്‍ ഫലം അറിയാം

പരീക്ഷാ ഫലം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

CUET UG Result 2024
സിയുഇടി യുജി ഫലം പ്രഖ്യാപിച്ചുഫയൽ
Last Updated :28 July 2024, 7:53 pm IST
Edited by :amalkjoy

ന്യൂഡല്‍ഹി: 2024 സിയുഇടി യുജി ഫലം പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി (എന്‍ടിഎ). ഉദ്യോഗാര്‍ത്ഥികള്‍ക്ക് exams.nta.ac.in/CUET-UG എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം. പരീക്ഷാ ഫലം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജൂണ്‍ 30-ന് പരീക്ഷാ ഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്കിങ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് സിയുഇടി യുജി ഫലം വൈകുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് യുജിസി നെറ്റ്, സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷകളും റദ്ദാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെയ് 15, 16, 17, 18, 21, 22, 24, 29 തീയതികളില്‍ വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ ഏകദേശം 13.48 ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്കായി ഹൈബ്രിഡ് മോഡിലിലാണ് എന്‍ടിഎ സിയുഇടി 2024 പരീക്ഷ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now