വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു; രണ്ട് പേരുടെ നില ​ഗുരുതരം

സിക്കാറിൽ നിന്നും നാഗൗറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator

ജയ്പൂർ: രാജസ്ഥാനിൽ ബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ദീദ്വാന-കുചമാനിലെ ബന്താഡിയ്‌ക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടം. ഒരു കുട്ടിയുൾപ്പെടെ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ​ഗുരുതരമാണ്. 

സിക്കാറിൽ നിന്നും വന്ന വാൻ ബന്താഡിയ്‌ക്ക് സമീപം റോഡിലെ വളവിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഒൻപത് പേരാണ് കാറിൽ ഉണ്ടായിരുന്നത്. 

ബന്താഡിയിലെ വലിയൊരു വളവിൽ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്. വളവുതിരിഞ്ഞു വരുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കാണാതിരിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സിക്കാർ സ്വദേശികളാണ് മരിച്ച ഏഴ് പേരും. നാഗൗറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now