4208 ഒഴിവുകള്‍; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ മാര്‍ച്ച് രണ്ടുമുതല്‍, സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് സൈറ്റില്‍

ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തുവിട്ട് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

RRB RPF Constable recruitment 2025 city intimation slip out
ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ മാര്‍ച്ച് രണ്ടുമുതല്‍ഫയൽ
Last Updated :21 February 2025, 2:26 pm IST
Edited by :dhanojam

ന്യൂഡല്‍ഹി: ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തുവിട്ട് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബിയുടെ റീജിണല്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരിശോധിക്കാവുന്നതാണ്.

മാര്‍ച്ച് രണ്ടുമുതല്‍ 20 വരെയാണ് പരീക്ഷ. പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. 90 മിനിറ്റാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ 120 ചോദ്യങ്ങള്‍ക്കാണ് ഉദ്യോഗാര്‍ഥികള്‍ ഉത്തരം എഴുതേണ്ടത്. ഒരു ചോദ്യത്തിന് ഒരു മാര്‍ക്ക് ആണ്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമത ടെസ്റ്റിനും ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റിനും ഡോക്യുമെന്റ് വെരിഫിക്കേഷനും വിളിക്കും. 4208 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ നികത്തുന്നതിനാണ് ആര്‍ആര്‍ബികള്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പരിശോധിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now