
വിജിലന്‍സ് വരുന്നത് കണ്ടു, 500ന്റെ നോട്ടുകെട്ടുകള്‍ ജനാലയിലൂടെ എറിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരന്, വിഡിയോ
ഏകദേശം 2.1 കോടി രൂപയാണ് വിജിലന്‍സ് കണ്ടെടുത്തത്

ഭുവനേശ്വര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ്(vigilance Raid) റെയ്ഡിനെത്തുന്നത് കണ്ട് ഫ്ലാറ്റിലെ ജനാലയിലൂടെ നോട്ടുകെട്ടുകള്‍ പുറത്തേക്കെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. പരിശോധനയില്‍ സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്.
ഒഡീഷയിലെ അംഗുല്‍, ഭുവനേശ്വര്‍, പിപിലി (പുരി) എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളില് ഏകദേശം 2.1 കോടി രൂപയാണ് വിജിലന്‍സ് കണ്ടെടുത്തത്. ഇയാളുടെ ഭുവനേശ്വറിലെ ഫ്ലാറ്റില്‍ നിന്ന് ഒരു കോടി രൂപയും അംഗുലിലെ വസതിയില്‍ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡിനായി ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിലേക്ക് എത്തുന്നത് കണ്ട സാരംഗി 500ന്റെ നോട്ടുകെട്ടുകള്‍ ജനാലയിലുടെ പുറത്തേക്ക് എറിയുകയായിരുന്നു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പണം വിജിലന്‍സ് കണ്ടെടുത്തത്. സാരംഗിയുടെ അംഗുലിലെ കുടുംബ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഭുവനേശ്വറിലെ ആര്‍ഡി പ്ലാനിങ് ആന്‍ഡ് റോഡിലെ ഓഫീസ് ചേംബറിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ബൈകുന്ത നാഥ് സാരംഗിയുടേതല്ലാത്ത സ്രോതസുകളില്‍ നിന്ന് അനധികൃതമായി വരുമാനം എത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്കെത്തിയത്. 26 പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. സംഘത്തില്‍ എട്ട് ഡിഎസ്പിമാര്‍, 12 ഇന്‍സ്പെക്ടര്‍മാര്‍, ആറ് എഎസ്ഐമാരും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

ഈ സമയത്താണോ ബോര്‍ഡിനെ മാറ്റുന്നത്?, ശബരിമലയിലെ കുറവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി
