ജെന്‍സിയെ ചേര്‍ത്തുപിടിക്കാന്‍ ആര്‍എസ്എസ്; വിദ്യാര്‍ഥികളുമായി മോഹന്‍ ഭാഗവത് സംവദിക്കും

രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പേരുമായാണ് ആര്‍എസ്എസ് മേധാവിയുടെ കൂടിക്കാഴ്ച.

Mohan Bhagwat
Mohan Bhagwatഫയല്‍ ചിത്രം
Edited by :Sujith
Last Updated :3 ഓഗസ്റ്റ് 2026, 4:59 pm IST

മുംബൈ: ജെന്‍സിയെ ചേര്‍ത്തുപിടിക്കാന്‍ ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആറാം തീയതി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വിദ്യാര്‍ഥികളുമായി സംസാരിക്കും. മുംബൈയിലാണ് കൂടിക്കാഴ്ച. രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പേരുമായാണ് ആര്‍എസ്എസ് മേധാവിയുടെ കൂടിക്കാഴ്ച.

പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ളവരാകും കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം പേരുമെന്നാണ് വിവരം. പുതിയ തലമുറയെ വഴി തെളിക്കുന്നതിനൊപ്പം അവരുടെ ശബ്ദം കേള്‍ക്കുക കൂടിയാണ് കൂടിക്കാഴ്ചയുടെ ലക്ഷഅയമമെന്ന് ഇന്റര്‍നാഷന്‍ മൂവ്‌മെന്റ് യുണൈറ്റഡ് നേഷന്‍ സ്ഥാപകന്‍ ഋഷഭ് ഷാ പറഞ്ഞു. ഐഎംയുഎന്‍ന്റെ 16ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ആര്‍എസ്എസ് മേധാവി വിദ്യാര്‍ഥികളുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2011ല്‍ ആരംഭിച്ച ഈ സംഘടനയുടെ നേതൃത്വം വഹിക്കുന്നത് പതിനെട്ടിനും 24നും ഇടയിലുള്ളവരാണ്. ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പലരും പിന്നീട് രാജ്യത്തെ ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, അഭിനേതാക്കള്‍, അഭിഭാഷകര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങി വിവിധ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ശശി തരുര്‍, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കരണ്‍ ജോഹര്‍, പിടി ഉഷ തുടങ്ങി നിരവധി പേര്‍ സംഘടനയുടെ ഉപദേശക സമിതി അംഗങ്ങളാണ്.

RSS chief Mohan Bhagwat to interact with Gen Z in Mumbai on August 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now