
പാമ്പിനെ കഴുത്തിലിട്ട് 'ഇന്‍സ്റ്റാഗ്രാം റീല്‍'; സന്യാസി കടിയേറ്റ് മരിച്ചു
ഉത്തര്‍പ്രദേശില്‍ സന്യാസി പാമ്പു കടിയേറ്റ് മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ സന്യാസി പാമ്പു കടിയേറ്റ് മരിച്ചു. കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റാഗ്രാം റീല്‍ മെയ്ക്കേഴ്സിനൊപ്പം വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് സന്യാസിക്ക് പാമ്പു കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഉന്നാവോ ജില്ലയിലാണ് സംഭവം. പാമ്പ് കടിയേറ്റ് എന്ന് തിരിച്ചറിഞ്ഞ സന്യാസി ഒച്ചവെച്ച് ബഹളം കൂട്ടി. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലെ കിങ് ജോര്‍ജ്സ് മെഡിക്കല്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കേയാണ് അന്ത്യം.
55കാരനായ ബജ്രംഗി സാധുവാണ് മരിച്ചത്. സുബേദാറിന്റെ കടയില്‍ കണ്ടെത്തിയ കറുത്ത നിറത്തിലുള്ള പാമ്പാണ് സന്യാസിയെ കടിച്ചത്. സുബേദാര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ, സന്യാസി ഇടപെട്ടു. തുടര്‍ന്ന് പാമ്പിനെ സന്യാസി പെട്ടിയിലാക്കി.
ഇത് കണ്ട ചിലര്‍ക്ക് ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കാന്‍ ആഗ്രഹം തോന്നി. ഇവരുടെ ആഗ്രഹം അനുസരിച്ച് പെട്ടിയില്‍ നിന്ന് പാമ്പിനെ പുറത്തെടുത്ത് വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
