
അഞ്ച് ദിവസത്തെ ആശുപത്രി വാസം, സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തു
ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാം അമിന്‍ ഫക്കീര്‍ ആണ് വീട്ടില്‍ അതിക്രമിച്ച് കയറുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

മുംബൈ: കുത്തേറ്റ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് സെയ്ഫ് അലി ഖാന് ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് റോഹില്ല അമിന്‍ ഫക്കീര്‍ ആണ് വീട്ടില്‍ അതിക്രമിച്ച് കയറുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
ജനുവരി 16നായിരുന്നു ആക്രമണം. ഒന്നിലധികം തവണ താരത്തിന് കുത്തേറ്റു. നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ജനുവരി 17ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേയ്്ക്ക് മാറ്റിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ സെയ്ഫിനെ ആക്രമിച്ച് ഗുരുതര പരിക്കേല്പിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്. സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശി പൗരനായ പ്രതി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. ബിജോയ് ദാസ് എന്ന കള്ളപ്പേരില്‍ ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍


