രാജ്യദ്രോഹ നിയമം: കേസെടുക്കുന്നതു നിര്‍ത്തിവയ്ക്കുമോ? സര്‍ക്കാരിനോട് സുപ്രീം കോടതി
പുനപ്പരിശോധനാ കാലയളവില്‍ നിലവിലെ കേസുകള്‍ മരവിപ്പിക്കാനാവുമോയെന്നും കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കുന്നതു വരെ ഈ വകുപ്പു പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് സുപ്രീം കോടതി. പുനപ്പരിശോധനാ കാലയളവില്‍ നിലവിലെ കേസുകള്‍ മരവിപ്പിക്കാനാവുമോയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നാളെ വ്യക്തത വരുത്താന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.
കൊളോണിയല്‍ ഭരണകാലത്തു നിലവില്‍ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമം ഉചിതമായ ഫോറം പുനപ്പരിശോധിക്കണമെന്നു തന്നെയാണ് നിലപാടെന്നു കേന്ദ്രം അറിയിച്ചത് കോടതി രേഖപ്പെടുത്തി. അതുവരെ ഈ വകുപ്പു പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് കോടതി ചോദിച്ചു. നിലവിലെ കേസുകള്‍ മരവിക്കുന്ന കാര്യത്തിലും കേന്ദ്രം നിലപാട് അറിയിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ച ശേഷം നാളെ നിലപാട് അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സര്‍ക്കാരിന്റെ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ അറിയേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ മാറേണ്ടതുണ്ടെന്നാണ് നിലപാടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 1500 കാലഹരണപ്പെട്ട നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൗരാവകാശങ്ങളും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിധം നിയമങ്ങള്‍ മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പരിഷ്കരണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
