
വിജയ്‌യ്ക്ക് തിരിച്ചടി; ടിവികെ റാലി പുതുച്ചേരിയിലും വേണ്ട
അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി

ചെന്നൈ: തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിയുള്ള ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽ നിന്നു ആളുകളെത്താൻ സാധ്യതയുണ്ടെന്നും അതു തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. സെപ്റ്റംബർ 27നു കരൂരിലെ പൊതുയോഗത്തിൽ തിക്കും തിരക്കമുണ്ടായി 41 പേർ മരിച്ച ശേഷം വിജയ് ബഹുജന റാലികൾ നടത്തിയിട്ടില്ല.
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡ കഴകം എന്ന സംഘടന പൊലീസിനെ സമീപിച്ചു. റാലികൾക്കു അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
TVK leader Vijay's move to hold a rally in Puducherry to overcome the strict restrictions in Tamil Nadu has been met with a setback.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



