ശരദ് പവാര്‍ ആശുപത്രിയില്‍; ബുധനാഴ്ച ശസ്ത്രക്രിയ 

അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ശരദ് പവാര്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പിത്താശയ സംബന്ധമായ അസുഖം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായും മാലിക് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now