ബഹിരാകാശ മേഖലയിലെ വിപ്ലവകരമായ മാറ്റം; സ്പേസ്എക്സിനൊപ്പം മുന്നേറാന്‍ ഇന്ത്യയുടെ സ്‌കൈറൂട്ടും

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ആയ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് തങ്ങളുടെ വിക്രം-I റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

skyroot-vikram-i-india-first-private-orbital-launch
skyroot
Edited by :Amal Joy
Last Updated :4 ജൂലൈ 2026, 4:02 pm IST

ഹൈദരാബാദ്: ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നുകൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ആയ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് തങ്ങളുടെ വിക്രം-I റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

പൂര്‍ണമായും കാര്‍ബണ്‍ കംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച, ഏഴ് നിലകളുടെ ഉയരമുള്ള ഈ മള്‍ട്ടിസ്റ്റേജ് റോക്കറ്റ് നിലവില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയില്‍ സജ്ജമാക്കിക്കഴിഞ്ഞു.

'മിഷന്‍ ആഗമന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍ണായക ദൗത്യം ജൂലൈ 12 നും ഓഗസ്റ്റ് 4 നും ഇടയിലുള്ള വിക്ഷേപണ വിന്‍ഡോയില്‍ നടക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നാവും വിക്ഷേപണം.ദൗത്യം വിജയിച്ചാല്‍ സ്പേസ്എക്സ്, ബ്ലൂ ഒറിജിന്‍, റോക്കറ്റ്ലാബ് തുടങ്ങിയ ലോകത്തിലെ ചുരുക്കം ചില എയ്റോസ്പേസ് കമ്പനികള്‍ക്കുമാത്രം സാധ്യമായ ഈ നേട്ടം കൈവരിക്കുന്ന സ്വകാര്യ കമ്പനികളുടെ ആഗോള കൂട്ടായ്മയിലേക്ക് സ്‌കൈറൂട്ടും ഉയരും.

ഇന്ത്യന്‍ മണ്ണില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ റോക്കറ്റായ 'വിക്രം എസ്' 2022 നവംബര്‍ 18ന് വിജയകരമായി സബ്ഓര്‍ബിറ്റല്‍ പരീക്ഷണം നടത്തി സ്‌കൈറൂട്ട് ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി, ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ യഥാര്‍ത്ഥ ഓര്‍ബിറ്റല്‍ ദൗത്യമാണ് വിക്രം-1.

ത്രീഡി പ്രിന്റഡ് എന്‍ജിനുകളും ഉയര്‍ന്ന ശേഷിയുള്ള സോളിഡ്-ഫ്യുവല്‍ ബൂസ്റ്ററുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഭൂമിയില്‍ നിന്നും 450 കിലോമീറ്റര്‍ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിലേക്ക് (ഘഋഛ) 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. റോക്കറ്റ് കുതിച്ചുയരുന്ന നിമിഷം മുതല്‍ വിവിധ ഘട്ടങ്ങളായുള്ള വേര്‍പെടല്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയുടെ തത്സമയ പ്രവര്‍ത്തന വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് മിഷന്‍ ആഗമന്റെ പ്രധാന ലക്ഷ്യം.

News Now

Summary

skyroot-vikram-i-india-first-private-orbital-launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates