
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മാണ്ഡ്യ: രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില് അണിചേര്ന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്ണാടകയിലെ മണ്ഡ്യയിലാണ് സോണിയ റാലിയില് ചേര്ന്നത്.
കോണ്ഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പ് ക്യാമ്പയിന് സോണിയ ഗാന്ധി ബെല്ലാരിയില് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ചയാണ് കോണ്ഗ്രസ് അധ്യക്ഷ മൈസൂരുവില് എത്തിയത്. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം പദയാത്ര മാണ്ഡ്യയില് നിന്ന് ആരംഭിച്ചപ്പോള് സോണിയയും അണിചേര്ന്നു.
വന് ജനക്കൂട്ടമാണ് സോണിയ പങ്കെടുക്കുന്ന യാത്രയില് എത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള് കോണ്ഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കഴിഞ്ഞദിവസം ഭീമനകൊള്ളി ക്ഷേത്രത്തില് സോണിയ ദര്ശനം നടത്തിയിരുന്നു. സോണിയ ഗാന്ധി യാത്രക്കൊപ്പം ചേര്ന്നത് അഭിമാനമാണെന്ന് കര്ണാടക പിസിസി അധ്യക്ഷന് ഡി കെ ശിവകുമാര് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് കര്ണാടകയില് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Unfazed, Undeterred & United.
â Congress (@INCIndia) October 6, 2022
More power to our fight against tyrannical and divisive forces as Congress President Smt Sonia Gandhi joins the march. #BharatJodoWithSoniaGandhi pic.twitter.com/qsGqLQzBJ5
കര്ണാടകയില് 21 ദിവസമാണ് പദയാത്ര നടക്കുന്നത്. എഐലിലി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയില് പങ്കുചേരുമെന്ന് റിപ്പോര്ട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


