
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
കൊല്ക്കത്ത: ഹൃദയാഘാതത്തെ തുടര്ന്നു ചികിത്സയില് കഴിയുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു മേല് രാഷ്ട്രീയത്തില് ചേരാന് സമ്മര്ദമുണ്ടായിരുന്നെന്ന് സിപിഎം നേതാവ് അശോക് ഭട്ടാചാര്യ. ചിലര് രാഷ്ട്രീയ നേട്ടത്തിനായി ഗാംഗുലിയെ ഉപയോഗിക്കാന് ശ്രമിച്ചെന്ന് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ചികിത്സയില് കഴിയുന്നതിനിടെയുള്ള സിപിഎം നേതാവിന്റെ വാക്കുകള് വിവാദമായി.
''ചില ആളുകള് ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന് ശ്രമിച്ചു. അത് അദ്ദേഹത്തില് വലിയ സമ്മര്ദം ഉണ്ടാക്കിയിരിക്കാം. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല. കായികതാരം എന്ന നിലയില് അറിയപ്പെടാനാണ് ഗാംഗുലി ആഗ്രഹിച്ചത്'' - അശോക് ഭട്ടാചാര്യ പറഞ്ഞു.
ഗാംഗുലിയില് നമ്മള് സമ്മര്ദം ചെലുത്താതിരിക്കുകയാണ് വേണ്ടത്. കഴിഞ്ഞയാഴ്ചയും ഞാന് അദ്ദേഹത്തോടു പറഞ്ഞത് രാഷ്ട്രീയത്തില് ഇറങ്ങരുതെന്നാണ്. ഗാംഗുലി അതിനോടു യോജിച്ചതായും ഭട്ടാചാര്യ പറഞ്ഞു.
ഭട്ടാചാര്യയുടെ പ്രസ്താവനയോടു പ്രതികരിച്ച് തൃണമൂല് കോണ്ഗ്രസ് രംഗത്തുവന്നു. ഗാംഗുലിയെ തൃണമൂലില് ചേര്ക്കാന് ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് മുതിര്ന്ന നേതാവും മന്ത്രിയുമായ ശോഭന്ദേബ് ചാറ്റര്ജി പറഞ്ഞു. ഗാംഗുലിയെ കായിക താരം എന്ന നിലയില് മാത്രമാണ് കണ്ടിട്ടുള്ളതെന്നും ചാറ്റര്ജി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


