ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ സമരം. കുരുക്ഷേത്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എന്‍എച്ച് 44 ഉപരോധിച്ചു

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:21 am IST

News Now

ന്യൂഡല്‍ഹി: ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ സമരം. കുരുക്ഷേത്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എന്‍എച്ച് 44 ഉപരോധിച്ചു. സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ഭാരതിയ കിസാന്‍ യൂണിയന്‍ (ചരുണി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമരം. 

കര്‍ഷക സമരം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് ദേശീയപാതയില്‍ വിന്യസിച്ചിരിക്കുന്നത്. ഷഹബാദ് മാര്‍ക്കറ്റില്‍ നിന്നാണ് കര്‍ഷകര്‍ പ്രകടനം ആരംഭിച്ചത്.

തുടര്‍ന്ന് ഡല്‍ഹി-ചണ്ഡീഗഡ് ദേശീയപാത ഉപരോധിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച കര്‍ഷകര്‍ ട്രാക്ടറുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates