'തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിൽ കൃത്രിമം'; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി സുപ്രീം കോടതി

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന് വ്യ​ത്യ​സ്ത​മാ​കു​ന്ന​തി​ല്‍ എ​ന്തി​നാ​ണ് എ​തി​ര്‍​പ്പെ​ന്നും സു​പ്രീം​ കോ​ട​തി ചോ​ദി​ച്ചു.

supreme court
സുപ്രീം കോടതി Source by : ഫയൽ
Last Updated :26 November 2024, 9:08 pm IST

ന്യൂ​ഡ​ൽ​ഹി: തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുന:സ്ഥാപിക്കണമെന്ന പൊ​തു​താല്പര്യ​ ഹ​ർ​ജി സു​പ്രീം​ കോ​ട​തി ത​ള്ളി. നിങ്ങൾ വി​ജ​യി​ച്ചാ​ല്‍ ഇ​വി​എ​മ്മു​ക​ള്‍ ന​ല്ല​തെ​ന്നും, തോ​ല്‍​ക്കു​മ്പോ​ള്‍ കൃ​ത്രി​മം ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് ഡോ കെ എ ​പോ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹർജി പരിഗണിക്കാൻ താല്പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ അറിയിച്ചു.

അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും പേ​പ്പ​ർ ബാ​ല​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​ലോ​ൺ മ​സ്‌​കി​നെ​പ്പോ​ലു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ പോ​ലും ഇ​വി​എം കൃ​ത്രി​മ​ത്വ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഹ​ർ​ജി​ക്കാ​രൻ വാ​ദി​ച്ചു. 150 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ​യാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എംഎൽഎ വൈ എസ് ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ നേതാക്കൾ പോലും ഇവിഎം ഉപയോഗത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരനായ പോൾ പറഞ്ഞു.

എന്നാൽ ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്ഡിയും തോൽക്കുമ്പോൾ മാത്രമാണ് ഇവിഎമ്മുകളിൽ കൃത്രിമം നടന്നു എന്ന് ആരോപിക്കുന്നത്. അവർ വിജയിക്കുമ്പോൾ ഇവിഎമ്മുകൾക്കെതിരെ ആരോപണം നടത്തുന്നില്ല. ഈ സാഹചര്യത്തെ എങ്ങനെയാണ് കാണുന്നതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന് വ്യ​ത്യ​സ്ത​മാ​കു​ന്ന​തി​ല്‍ എ​ന്തി​നാ​ണ് എ​തി​ര്‍​പ്പെ​ന്നും സു​പ്രീം​ കോ​ട​തി ചോ​ദി​ച്ചു. ഈ വാദങ്ങളെല്ലാം ഉന്നയിക്കാനുള്ള വേദി കോടതിയല്ലെന്നും ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now